ഇവിടെ, ഇപ്പോള്‍, ഇങ്ങനെ




ഇവിടെ-
കാറ്റ്,
 നനഞ്ഞ തൂവാല പോലെ
ചുരുട്ടിയെറിയുന്നു,
മഴയെ- മുഖത്തേക്ക്.
ഉറക്കം,
ഇഴ പൊട്ടിയ മാറാല പോലെ,
എങ്ങുമെത്താതെ കാറ്റിലാടുന്നു.

കള്ളന്‍
കഥയിലോ,
കനവിലോ,
അതോ , കഥയില്ലായ്മയുടെ കപ്പലിലോ?

ഇപ്പോള്‍
ജനലിനപ്പുറം മഴ കനക്കുന്നു.

അനിശ്ചിതത്വത്തിന്റെ നനഞ്ഞ  ഇരുട്ടില്‍,
 ആകസ്മികതകളുടെ കൊടുവാള്‍ കിലുക്കങ്ങളില്‍
ഉള്ളു കിടുങ്ങുമ്പോള്‍
 മുഖം എവിടെയാണ് ഞാന്‍ ഒളിപ്പിക്കേണ്ടത്?

10 comments:

  1. :) എന്താ എഴുതേണ്ടത് എന്നറിയില്ല...

    ReplyDelete
  2. ഒരു ഒളിച്ചോട്ടം !!..
    മുഖം പൂഴ്ത്തേണ്ട ..
    കനത്ത മഴയെ പ്രണയിക്കുക..
    കൂരിരുട്ടിനെ മെരുക്കുക...
    കിടുക്കങ്ങള്‍ സന്ത്വനമാകും ...
    പിന്നെ പതിയെ താരാട്ടും ...

    ReplyDelete
  3. comment moderation, word verification.. what is this?? pentagon or white house?? sorry wont come again to say any comments...
    thanks

    ReplyDelete
  4. അനിശ്ചിതത്വത്തിന്റെ നനഞ്ഞ ഇരുട്ടില്‍,
    ആകസ്മികതകളുടെ കൊടുവാള്‍ കിലുക്കങ്ങളില്‍
    ഉള്ളു കിടുങ്ങുമ്പോള്‍
    മുഖം എവിടെയാണ് ഞാന്‍ ഒളിപ്പിക്കേണ്ടത്..........

    nannaayi.....

    ReplyDelete
  5. hai
    nalla kavithakal cherkooooooooooooooo

    ReplyDelete
  6. mukham olippikkaan paadu pedunnavarude lokamaanu ithu..

    ReplyDelete
  7. നിഘൂടത നിറഞ്ഞ കവിത

    ReplyDelete
  8. ഒരു മഴയ്ക്കും മായ്ക്കാനാകാതെ,ഏതിരുട്ടിലും ഒളിപ്പിക്കാനാകതെ-

    ReplyDelete
  9. മുഖം എവിടെയാണ് ഞാന്‍ ഒളിപ്പിക്കേണ്ടത്
    ?nannaayi.....

    ReplyDelete