?
മേഘങ്ങളില്‍ ചെവി ചേര്‍ത്താല്‍
നക്ഷത്രങ്ങള്‍ കടന്നു പോകുന്നത്
കേള്‍ക്കാനാവുമോ?
അറിയില്ല ..

പക്ഷെ,
മണ്ണില്‍ ചെവി ചേര്‍ത്താല്‍
നിന്റെ കാല്‍ പെരുമാറ്റം
കേള്‍ക്കുമെന്നെനിക്കറിയാം.

കടലിന്റെ അഗാധ രഹസ്യങ്ങളെ
കാല്‍ നനച്ചോടുന്ന
തിരയിലറിയുമോ?
കളം മായ്ക്കുന്ന
മന്ത്ര നൃത്തത്തില്‍
കാലത്തിന്റെ ചുവരെഴുത്ത്
വായിക്കാമോ?
അറിഞ്ഞുകൂടാ
പക്ഷെ,
അനാദിയായ പ്രതീക്ഷയുടെ
പീലിയുഴിഞ്ഞു
നിന്നെ പ്രത്യക്ഷനാക്കാന്‍
എനിക്കാവും.

എവിടെ,
എവിടെ
എന്റെ പീലിക്കെട്ട്‌ ?

4 comments:

 1. ഗഹനമായി ചിന്തിച്ചെഴുതിയ കവിത...ബിംബങ്ങള്‍ തരളവും സുന്ദരവും..എനിക്കൊരുപാടിഷ്ടപ്പെട്ടു...ആശംസകളോടെ......

  ReplyDelete
 2. അനുയോജ്യമായ ചിത്രം.
  നല്ല വരികള്‍....

  "കാലത്തിന്റെ ചുവരെഴുത്ത്
  വായിക്കാമോ?
  അറിഞ്ഞുകൂടാ
  പക്ഷെ,
  അനാദിയായ പ്രതീക്ഷയുടെ
  പീലിയുഴിഞ്ഞു
  നിന്നെ പ്രത്യക്ഷനാക്കാന്‍
  എനിക്കാവും."

  ReplyDelete
 3. എത്ര മനോഹരം...നമ്മൾ നമ്മളെ എവിടെയാണ് തിരയുക,അല്ലേ?

  ReplyDelete